Wednesday, July 9, 2008

പ്രായം

ചെറിയ കാര്യങ്ങളില്‍പോലുംഞാന്‍
പെട്ടെന്നുഭയപ്പെടുന്നൂ.പറഞ്ഞാല്‍നിങ്ങള്‍
ചിരിക്കും.ഇന്നലെ അപ്രതീക്ഷിതമായ്ഞാന്‍
എന്റെപുരികത്തിലൊരുരോമം
നരച്ചിരിക്കുന്നതു കണ്ടു.ഭംഗിയുള്ളതെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന എന്റെപുരികം
എന്നെആദ്യമായ് വഞ്ചിച്ചതില്‍ ഞാനസ്വസ്ഥയായി.
എന്റെ സൌന്ദര്യമെല്ലാം ഒരുനിമിഷത്തില്‍
ചോര്‍ന്ന് പോയതുപോലെ..ശരീരം
ചുട്ടുപൊള്ളുന്നതുപോലെ.
ഇനിയെയെന്ത്?ഞാന്‍ നോക്കിനിന്നൂ.
ഈതണുത്ത വെളുപ്പാന്‍ കാലത്തുഞാന്‍
നല്ലതുപോലെ വിയര്‍ത്തു.എന്റെ
നെഞ്ചിടിച്ചു.ഞാന്‍ കണ്ണാടിവച്ചു
നല്ലപോലെ വീണ്ടും,വീണ്ടും നോക്കീ..
ശരിയാണ്. നൂറു കുട്ടികളുടെ
മുന്‍പില്‍കോളേജില്‍നില്‍ക്കുമ്പോള്‍
പോലുംഞാനിത്ര അസ്വസ്ഥയായിട്ടില്ല.
എന്നിട്ട്,ഈവെറും രോമകൂപങ്ങളെ
പേടിക്കുന്നതില്‍,എനിക്കു എന്നോടു
തന്നെ വെറുപ്പു തോന്നി.
ഡ്രസ്സിംഗ് റൂമില്‍നിന്നിട്ടു കുറച്ചധികം
സമയമായീ. ഇനി എന്തൊക്കെയോ
ചെയ്യാനുണ്ട്.മേയ്ക്കപ്പ് തുടങ്ങി
യതെയുള്ളൂ.ആകെ ഒന്നിനും
വയ്യാത്തതുപോലെ ഞാന്‍
തളര്‍ന്നൂ.എന്റെജീവിതം തുലഞ്ഞു.
നാളെമുതല്‍ ഞാന്‍
വയസ്സിയായിത്തുടങ്ങും.
ഞാന്‍ പെട്ടെന്ന് ബെഡ് റൂമില്‍ച്ചെന്നു.
ബാലേട്ടന്‍ സുഖമായി ഉറങ്ങുന്നൂ.
കുലുക്കി വിളിച്ചാലോ?ഒന്നാഞ്ഞു.
ബുദ്ധി ഉപദേശിച്ചു.വേണ്ട..
ബാലേട്ടന്‍ അറിയേണ്ടാ.
കാരണം ഭാര്യയുടെ സൌന്ദര്യം
നശിച്ചുതുടങ്ങിയത് അറിഞ്ഞാല്‍?
എനിക്ക്ഓര്‍ക്കാന്‍ തന്നെപേടിതോന്നി.
ഇന്നലെ ഇന്ദുറ്റീച്ചര്‍,അവരുടെ
ഭര്‍ത്താവിന്റെ കാര്യം
പറഞ്ഞതു,ഇപ്പോഴും ചെവിയില്‍
മുഴങ്ങുന്നതുപോലെ..
ഈ ആണ്‍ വര്‍ഗ്ഗം പെണ്ണുങ്ങളുടെ
സൌന്ദര്യം പോയാല്‍
പിന്നെ തിരിഞ്ഞു നോക്കില്ല പോലും.
ശരിയായിരിക്കാം
റ്റീച്ചര്‍ പറയുന്നതില്‍ കാര്യം
കാണുമായിരിക്കാം.
വല്ലവിധേനയും ഒപ്പിച്ചു ,
ബാലേട്ടന്‍ മുന്നില്‍ വന്നുനിന്നു.
വാ കൊണ്ടു വിടാം സമയമായീ.
അപ്പോള്‍?അദ്ദേഹമറിഞ്ഞില്ല.ഭാഗ്യം.
സാധാരണ ചെറിയകാര്യങ്ങള്‍
പോലും പുള്ളി കണ്ടുപിടിക്കാറുണ്ട്.
അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടുചെയ്തു.
വെപ്രാളത്തില്‍ ബാഗും എടുത്ത്
ചെരിപ്പുമിട്ട് ഓടിക്കയറിയിരുന്നൂ.
കോളെജിലെത്തും വരെ അധികം
സംസാരിക്കാതിക്കാന്‍ ശ്രമിച്ചു.
കോളേജിന്റെ ഗേറ്റിനുമുന്‍പില്‍
കാര്‍ നിര്‍ത്തി ബാലേട്ടന്‍
ചിരിക്കുമ്പോള്‍,ഞാന്‍ വീണ്ടും പേടിച്ചു.
കാര്‍ തുറന്നു,വേഗം നടന്നു
തുടങ്ങിയപ്പോള്‍,പതിവില്ലാതെ
പുറകില്‍ നിന്നും ഒരു വിളി.
ഞാനൊന്നു ഞെട്ടി.
പുള്ളി കൈവീശിക്കാണിക്കുന്നു.
കൈയ്യില്‍ ചെരുപ്പ്.വീണ്ടും
താന്‍ തോറ്റതു ഓര്‍ത്തു നാണിച്ചു.
ചെരുപ്പിടാതെ വെപ്രാളത്തില്‍
ഇറങ്ങിഓടിയ തന്നെക്കണ്ട്
ബാലേട്ടന്‍ ചിരിച്ചതു കണ്ടപ്പോള്‍,
അല്പം സമാധാനം തോന്നി
.എന്തായാലും തന്റെ
പുരികം അദ്ദേഹം കണ്ടില്ലല്ലോ?
രണ്ടു തരത്തിലുള്ള രണ്ടു
ചെരുപ്പ് കൈയ്യിലെടുത്തുവച്ച്
ബാലേട്ടന്‍ പറഞ്ഞു.
എന്താ?തനിക്കെന്തുപറ്റി?
വയസ്സായിത്തുടങ്ങിയോ?മറവി?
നാണക്കേടുകൊണ്ട്,
മുഖത്തുനോക്കാതെ നടക്കുമ്പോള്‍,
ക്ലാസ്സിലെ കുട്ടികള്‍
മാത്രമായിരുന്നൂ മുന്‍പില്‍.






4 comments:

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ഇതിനാണൊ ഇത്ര സങ്കടം ..അടുത്ത കടയില്‍ പോകൂ ഡൈ വാങ്ങൂ ഉപയോഗിക്കൂ

ഗോപക്‌ യു ആര്‍ said...

ഈ സ്ത്രീകളുടെ ഒരു മനസ്സെ!!
മനസ്സിലാക്കാന്‍ പ്രയാസം!!

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി,
ഇതു നടന്ന സംഭവമാണ്.

എന്റെ അടുത്ത കൂട്ടുകാരി
യുടെ അനുഭവമാണ്.


ഇനികുറെ അനുഭവങ്ങള്‍കൂടിയെഴുതി,
ബ്ലോഗില്‍ നിന്നും പോകാമെന്നു കരുതുന്നൂ..

സ്നേഹത്തോടെ,
ചേച്ചി..

SreeDeviNair.ശ്രീരാഗം said...

ഗോപക്,
പറഞ്ഞത് ശരിയാണ്.ചില
സ്ത്രീകള്‍പ്രായത്തെ ,
പേടിക്കുന്നൂ.
ചിലര്‍,സ്വാഗതം ചെയ്യുന്നൂ.

പെണ്മനസ്സ് ലോകത്ത്,
ആര്‍ക്കും മനസ്സിലാക്കാന്‍,
പറ്റാത്ത നിഗൂഢതനിറഞ്ഞതാണ്.

സ്നേഹത്തോടെ,
ശ്രീദേവിനായര്‍