Tuesday, December 23, 2008

ഒരുചിന്ത



എന്റെ ഉള്ളില്‍നിന്നും ആരോഎന്നോട്
പലവട്ടം ചോദിച്ചഒരേഒരുചോദ്യവും,
എനിയ്ക്ക് ഒരിക്കലും മനസ്സിലാക്കാന്‍
കഴിയാതിരുന്നതും അതുമാത്രമാണ്.
മനുഷ്യ മനസ്സ് നിര്‍വ്വചിക്കാന്‍
കഴിയാത്തതുതന്നെയല്ലെ?



ഇന്നലെവരെ ജീവിതത്തിന്റെ
അവിഭാജ്യ ഘടകമായിരുന്ന
ഒന്ന്ഇന്ന് തീര്‍ത്തുംഅന്യമാവുക!
ആലോചിച്ചാല്‍ ഒരിടത്തും എത്തി
പ്പെടാന്‍ കഴിയാത്ത ചിന്തകള്‍,
കാരണംഅവിഭാജ്യഘടകം
മനസ്സിന്റേതുമാത്രമല്ല മനുഷ്യവ്യവ
ഹാരങ്ങളുടെയും കൂടിയാണല്ലോ?

ഒരു ദിവസത്തെ കൂടിക്കാഴ്ച്ക്ക്

ശേഷം തുടക്കത്തിലേയ്ക്കും
ഒടുക്കത്തിലേയ്ക്കും നയിക്കുന്ന
പലതും മനസ്സിന്റ്തമാശകള്‍ക്ക
പ്പുറം ചിലപ്പോള്‍ നമ്മെ അലോ
സരപ്പെടുത്തുന്നത് നാംഅറിയാത്തതു
പോലെ നടിക്കുന്നു!



ജീവിതപന്ഥാവില്‍ നാംആരെയെല്ലാം
കണ്ടു മുട്ടുന്നു?അവരെയൊക്കെനാം
നിത്യം ഓര്‍ക്കാറുണ്ടോ?അടുക്കാറുണ്ടോ?
ഒരിറ്റുസ്നേഹത്തിനു വേണ്ടിവിലപിച്ച
പലരുംപിന്നീട്അതോര്‍ത്തുവിലപിച്ചതും,
സ്വയം പരിഹാസ്യരായിത്തീര്‍ന്നതും
പലപ്പോഴും എന്റെ മുന്നില്‍
തിരശ്ശീലമാറ്റി പ്രത്യക്ഷപ്പെടാറുണ്ട്!



യഥാര്‍ത്ഥത്തില്‍ സ്നേഹം എന്താണ്?
കാമം,പ്രേമം,പ്രണയംഇവയൊക്കെ
ഒരേജന്മത്തിന്റെപലവിധവേഷ
ങ്ങള്‍മാത്ര മായിട്ടാണ്എനിയ്ക്ക്
തോന്നിയിട്ടുള്ളത്.



നൂല്‍പ്പാലത്തില്‍കൂടിയുള്ള ഒരുയാത്ര!
കാലിടറിയാല്‍ അഗാധതയിലേയ്ക്ക്
ഒരു പതനം! ആപതനത്തില്‍ നാം
തകര്‍ന്നടിഞ്ഞ് ചിന്നിച്ചിതറിമനുഷ്യര
ല്ലാത്ത വെറും മാംസപിണ്ഡമായിമാറാം!
അപ്പോള്‍ നമ്മുടെ അസ്തിത്വത്തിന്റെ
വിലയെന്തായിരിക്കാം?



രൂപവും, ഭാവവും,സൌന്ദര്യവും ,
വൈരൂപ്യവും,എല്ലാം ഏതോഒരു
രൂപത്തിന്റെ കെട്ടുപിണഞ്ഞ ഒരു
നിര്‍ജ്ജീവമായ അനിത്യമായ
അസത്യം മാത്രമല്ലേ?

ചിലപ്പോള്‍ ആപതനത്തിലും നാം

ഉറങ്ങിയുണര്‍ന്നതുപോലെഏതോ,
ഒരുഅദൃശ്യശക്തിയുടെകരങ്ങളില്‍
തൊട്ടിലാടി,ഏതെങ്കിലും വള്ളിപ്പട
ര്‍പ്പുകളിലോ, പുല്‍ത്തകിടിയിലോതട്ടി
അല്പവും കേടുതട്ടാതെ മോഹാലസ്യ
പ്പെട്ട് കിടന്ന് വീണ്ടും ഉണര്‍ന്നേയ്ക്കാം!



അന്ന് ,ഒരുകുളിര്‍കാറ്റുപോലെ,നമ്മുടെ
മനസ്സില്‍ പുതുജീവനായെത്തുന്ന ഒരു
തലോടല്‍നമ്മെ കടപ്പാടിന്റെവേഷ
ത്തില്‍മുട്ടുകുത്തിക്കുന്നു!
അത് ജാതിയുടെയൊ,മതത്തിന്റെയൊ,
വികാരങ്ങളുടെയൊ പേരിലുള്ള
ആരാധനയല്ല പകരം നിലനില്‍പ്പിന്റെ,
നിസ്സഹായതയുടെ അടിത്തട്ടില്‍
നിന്നുള്ള ആത്മ വേദനയുടെ
തുടച്ചുമാറ്റല്‍ മാത്രമല്ലെ?



നല്ലവരായ ബന്ധുക്കളില്‍,തുറന്ന
സമീപനത്തില്‍ നാം പ്രതീക്ഷിക്കാറുള്ളത്
മറയില്ലാത്ത മന്ദഹാസം തന്നെയല്ലെ?
ചിലപ്പോള്‍ നാം സ്വയം മറഞ്ഞു
നിന്നു നോക്കാന്‍ശ്രമിക്കന്ന അന്യരുടെ
ഹൃദയ ശൂന്യത,ഹൃദയ
വിശാലതയാണെങ്കിലോ? പിന്നീട്
അതോര്‍ത്ത് ദുഃഖിക്കാതിരിക്കാം അല്ലേ?

അടുക്കുമ്പോള്‍ ശ്രദ്ധിക്കാം,ഒരിക്കലും
അടുപ്പം കൊടുക്കല്‍ വാങ്ങലുകളി
ല്‍നിന്ന് ആത്മബന്ധ ങ്ങളിലേയ്ക്ക്
വലിച്ചിഴക്കാതിരിക്കുക!
വിലയുള്ളതും.വിലയില്ലെന്ന്കരുതു
ന്നതും, ചിലപ്പോള്‍ ഉറക്കെപ്പറയു
ന്നതും ഇന്നത്തെ കപട സദാചാരം
മാന്യതകല്പിക്കുന്ന
പണത്തിനെ തന്നെയാണ്!

യഥാര്‍ത്ഥത്തില്‍ വിലയില്ലാത്ത
വസ്തു,
ഏതാണ്?പണമോ?മനുഷ്യനോ?








16 comments:

siva // ശിവ said...

ഈ വ്യാകുലതകള്‍ എല്ലാവര്‍ക്കും ഉണ്ട്!

പാറുക്കുട്ടി said...

ശരിയാണീ ചിന്തകള്‍

കൊള്ളാം..

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി..

SreeDeviNair.ശ്രീരാഗം said...

പാറുക്കുട്ടി,

നന്ദി.

പകല്‍കിനാവന്‍ | daYdreaMer said...

തീര്‍ച്ചയായും ചേച്ചി..
നല്ല എഴുത്ത്
... ഒപ്പം
പുതുവത്സരാശംസകള്‍....!

SreeDeviNair.ശ്രീരാഗം said...

പകല്‍കിനാവന്‍,

അഭിപ്രായത്തിന്
വളരെ സന്തോഷം..

സ്നേഹപൂര്‍വ്വം,
ചേച്ചി.

Sureshkumar Punjhayil said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

സുരേഷ്,
നന്ദി....

വികടശിരോമണി said...

വിലയില്ലാത്ത വസ്തു മനുഷ്യൻ മാത്രമാണ്.

ചിതല്‍ said...

ശരിയാണ്
ഒന്നും മനസ്സിലാവില്ല ചില സമയങ്ങളില്‍ ചിലരുടെ മനസ്സ്,,
എന്റെയും മനസ്സ്...

Unknown said...

നാം വളരെ അഗാതമാണ് മനസ്..
വളരെ നല്ല വരികള്‍ ..
പക്ഷേ യഥാര്ത്യ ബോധത്തോടെ സമീപിച്ചാല്‍
വളരെ നല്ല കാര്യങ്ങള്‍ കാണാം..
അഭിനന്ദനങള്‍ ...

TCP said...

ഈ ചിന്തകള്‍ എല്ലാം മനസ്സിന്റെ വെറുമൊരു തോനലായി കൂടെന്നില്ലല്ലോ ല്ലേ ... നല്ല ഒരു മനുഷ്യനെ കണ്നുമ്പോള്‍ ...... അല്ലെങ്ങില്‍ നല്ല ഒരു കാര്യം നടനാല്‍ അതിനെ പറ്റി ചിന്തിക്കുക ....തീര്‍ച്ചയായും മാറ്റം വരാം ....
TC

Sureshkumar Punjhayil said...

Nalla chinthakal.. Iniyum viriyatte... Manoharam, Ashamsakal...!!!

Shaivyam...being nostalgic said...

Good thoughts

mukthaRionism said...

ആ ..................!
ഉം.................!!!
അ:

Unknown said...

ശ്രീ... 2008 നു ശേഷം ഇതിൽ ഒന്നും എഴുതിയില്ലേ?തുടർന്നെഴുതുക.. ഹൃദയ സ്പർശിയായ ഈ വരികളുടെ ആസ്വാദ്യത അഭിനന്ദനീയമാണു.