Saturday, September 27, 2008

മോഹങ്ങള്‍

പരിശ്രമംകൊണ്ടു
പടുത്തുയര്‍ത്താന്‍ കഴിയാത്ത,
പാഴ്ജന്മങ്ങളൊന്നില്‍ഞാന്‍
പഴംതുണിയില്‍പൊതിഞ്ഞസ്വപ്നങ്ങളെ
പഴമ്പായില്‍ കിടത്തിയുറക്കി.

പട്ടുപാവാടയുടുത്ത,
പാവാടക്കാരിയായിഅവള്‍
പവിഴാധരത്തില്‍പുഞ്ചിരിയുമായി
പങ്കുവയ്ക്കാനാവാത്തസ്നേഹം
പകുത്തുനല്‍കി.

പാഴ്വാക്കുചൊല്ലിയെന്മോഹങ്ങളെ
പാതിരാവില്‍ഞാന്‍ വെറുതെവിട്ടു.
പാതിനിറഞ്ഞ മിഴികളില്‍
പരിഭവം കലര്‍ത്തി എന്നോടവള്‍
പരാതിപറയുന്നുണ്ടായിരുന്നു.

പക്ഷേ,ഞാനൊരു
പകരക്കാരിയാണെന്നകാര്യം,
പകലന്തിയോളം
പണിയെടുക്കുന്നുണ്ടെന്നകാര്യം,
പണിപ്പെട്ടാണെങ്കിലുമവള്‍
പകലുപോലെ മനസ്സിലാക്കി.!


ശ്രീദേവിനായര്‍.

5 comments:

ajeeshmathew karukayil said...

:100% (:

SreeDeviNair.ശ്രീരാഗം said...

അജീഷ്,
നന്ദി..

സസ്നേഹം,
ചേച്ചി.

kaderka said...

oനല്ല പോസ്റ്റിംഗ്. നന്ദി, ടീച്ചര്‍

SreeDeviNair.ശ്രീരാഗം said...

kormath12,
വളരെ സന്തോഷം.
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.

||'ഗായത്രി.ജോയിസ്'|| said...

:)