Sunday, July 13, 2008

തുടര്‍ച്ച

മറക്കാന്‍ ശ്രമിച്ചതു പലതുമെന്നെ
വേട്ട യാടുന്നുവോയെന്നചിന്ത,
സമാധിഅവസ്ഥ യില്‍പ്പോലു
മെന്നെഅലോസരപ്പെടുത്തുന്നു.
ഞാന്‍ ഒരിക്കലും എന്റെസ്മ്രിതി
പഥത്തില്‍ കടന്നു വരാന്‍
അനുവദിക്കാത്തപലതും നഷ്ട
ബോധ മുണ്ടാക്കുന്നുയെന്നയറി
വെന്നെയേതോ മാസ്മരലോക
ത്തിലെ പടവുകളില്‍ കയറ്റി
യിറക്കുന്നൂ...

കരകാണാക്കടലായ മനസ്സില്‍ഞാനെന്നും
കണ്ടുകാണാതിരിക്കുന്നയെന്റെമോഹങ്ങ
ളെകാണാതെനടിക്കുമ്പോഴുമവയെന്നില്‍
ആഴ്ന്നിറങ്ങികാഴ്ചയാകുന്നകൌതുകം
ഞാന്‍ അറിയാതെയറിഞ്ഞുനില്‍ക്കുന്നൂ..

നീയാരാണ്,ഏതുസമയത്താണെന്നിലേക്ക്
ഒഴുകിയെത്തിയത്?ഒഴുകിയെന്നത്ശരിയാ
വില്ലെന്നെനിക്കറിയാം,കാരണംഞാന്‍
കടലായിരുന്നെങ്കില്‍,നീനദിയായിയെന്നി
ലേക്കിറങ്ങിവന്നേനേ..പക്ഷേ?ഞാന്‍
അഗാധതയെയൊളിപ്പിക്കാന്‍ കഴിവുള്ള
കടലല്ലാ..ഞാന്‍ എന്നെത്തന്നെയൊളിപ്പി
ക്കാന്‍ശ്രമിക്കുന്നമിഥ്യാബോധത്തിന്റെ
കൂരിരുട്ടായ വെറും മരുഭൂമിമാത്രമാണ്..

എന്നിലൊരുനീരുറവയുണ്ടാകില്ലയെന്ന
അറിവെന്നിലെ വികാരങ്ങളെവേരോടെ
തന്നെചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളില്‍
തളിരിടാന്‍ അനുവദിക്കാതെകുഴിച്ചുമൂടി
യതു നീഒരിക്കലും അറിഞ്ഞുകാണില്ലല്ലോ?

നീഒരുകുളിര്‍ജലസ്രോതസ്സായിയെന്നിലെത്തു
മെന്നപ്രതീക്ഷസ്വപ്നത്തിലെങ്കിലുംഞാന്‍
അറിഞ്ഞിരുന്നെങ്കില്‍ നിനക്കു വേണ്ടി
മരുഭൂമിയില്‍,ആഞ്ഞടിക്കുന്ന താപക്കാ
റ്റേറ്റ്,തളരാതെ മുള്‍ച്ചെടിത്തുമ്പിലെ
ഒരുപൂവായിഞാന്‍ തപസ്സ് ചെയ്തേനേ..

തുടരും

Saturday, July 12, 2008

അറിവ്

അനന്തതയിലേയ്ക്ക് നോക്കിയിരിക്കാ
നാവില്ലയെന്റെഅജ്ഞതയിലെ വികാ
രങ്ങള്‍ക്ക്.അവ അറിവിന്റെപാലാഴി
യായിത്തീരാന്‍,ഞാന്‍ കാത്തിരിക്കുന്ന
ത് മൌഢ്യമായയെന്റെസങ്കല്പങ്ങളില്‍
മാത്രമാണുതാനും...

ഞാനെന്നും ഉറക്കമുണര്‍ന്നു നോക്കുന്നത്
മുറ്റത്തെപൂച്ചെടികളെമാത്രമല്ല,ആകാശത്തു
നിരന്നു നില്‍ക്കുന്ന സുന്ദരമായ നീല
മേഘങ്ങളേയുംകൂടിയാണെന്നചിന്തതന്നെ
എന്റെ സിരകളില്‍ കുളിര്‍മ്മയേകുന്ന
ഒരുകാലം,എന്നിലുണര്‍ത്തിയിരുന്നൂ...

കണ്ണാടിമാളികയ്ക്കുള്ളിലെ കാഷായ
വസ്ത്രധാരിയായഞാന്‍,ഈകൊടും
തപസ്സ്യക്കൊടുവില്‍കണ്ടുമുട്ടുന്നതു
കേവലംനൈമിഷിക സുഖത്തിന്റെ
കപടതനിറഞ്ഞഈലോകത്തുള്ളവ
തന്നെയാണെന്ന അറിവെന്നെയെന്നും
വേട്ടയാടുന്നൂ.....

തുടരും....

Thursday, July 10, 2008

രണ്ടാംഭാഗം

അപ്പുറത്തെ കാബിനിലെ അപ്പുക്കുട്ടന്‍
സാര്‍. സ്റ്റെനൊ,യെ നോക്കുന്നതു
പോലെയല്ല ഞാന്‍ ലീലയെ നോക്കി
യിരുന്നത്. ഞാന്‍ നേരത്തെതന്നെ
പറഞ്ഞില്ലേ? ഞാന്‍ വളരെനീറ്റായി
മാത്രമേ എല്ലാ പേരോടും ഇട
പെടാറുള്ളൂ.

അതാ ലീല വരുന്നൂ.പത്തു മണികഴി
ഞ്ഞതിലുള്ള പേടി മുഖത്തുകാണാം.
വിയര്‍ത്തു കുളിച്ചു ഓടിയാണു
വരവ്. ഇതുവരെയും ജീവിതത്തില്‍
ആരും ലീലയെ നോക്കിയിരുന്നുകാണില്ല.
അങ്ങനെ ഒരു പ്രതീക്ഷലീലയ്ക്കും
കാണില്ല.തരക്കേടില്ലാത്ത രൂപം.,പക്ഷേ?
എന്തെങ്കിലും ആകട്ടെ,എന്റെ പ്രശ്നം.
ഇപ്പോളതൊന്നുമല്ലല്ലോ?അല്ലെ?

സൌന്ദര്യം,അതു പോയ്
ത്തുലയട്ടെ, ഞാനും സുന്ദരി
യല്ലെ?എനിക്ക് ഇപ്പോള്‍
വേണ്ടതു അതൊന്നുമല്ലല്ലോ?
നോക്കാം, ലീല എത്തിക്കഴിഞ്ഞു.....

നൂറു രൂപയില്‍ കുറവു വിലയുള്ള
സാരി.പാവം,വിലകുറഞ്ഞ ബാഗ്.
കഷ്ടം...,അതു തുറന്ന്,ചോറ്റു പാത്രം
ഷെല്‍ഫില്‍ വയ്ക്കുന്നൂ..വിയര്‍പ്പു
തുടയ്ക്കാന്‍ പുറത്തെടുത്ത കര്‍ച്ചീഫ്
കണ്ട് ഞാനൊന്നു പകച്ചു..

ലീല കുട്ടികളുടെ പഴയ സോക്സ്,
കൊണ്ടു പോലും ഇങ്ങനെയു
മൊരു ഉപയോഗം നടത്തുന്നത്
ഞാന്‍ ഇന്നാണ്ആദ്യമായി
അറിഞ്ഞത്.കൊള്ളാം...

എനിക്കു കരച്ചില്‍ വന്നു.ക്ഷീണിച്ചു
കസേരയില്‍ ഇരുന്ന്.തലമേശമേല്‍
ചാരി ലീല കുറേസമയമിരുന്നൂ..
ഞാനും ലീലയെ നോക്കി ഇരുന്നൂ....

അതാ ലീല എണീറ്റു,അപ്പുറത്തെ
സരള സൂപ്രണ്ടിന്റെ മേശയ്ക്കടു
ക്കലോട്ട് നടന്നു തുടങ്ങീ..
ഇനി ലീലയ്ക്ക്.വിശ്രമമില്ലാ...

ലീലയുടെ വള്ളിച്ചെരുപ്പിന്റെ,
ശബ്ദം വരാന്തയില്‍ കേട്ടു
കൊണ്ടേ യിരുന്നൂ..ആശബ്ദത്തില്‍
ഞാന്‍ ഉണര്‍ന്നു,അയ്യോ..വേണ്ടാ..
എനിക്ക് ഒരിക്കലും അങ്ങനെ
ആകേണ്ടാ...

ഞാന്‍ ഫയല്‍ തുറന്നു, നോക്കാം?
സമയം ഇഷ്ടം പോലുണ്ട്,പക്ഷേ?
എന്റെ സംശയം ഇനിയും...
ബാക്കീ.. ഉത്തരമില്ലാത്ത
സംശയങ്ങള്‍ എന്നെ
അലട്ടി ക്കൊണ്ടേയിരുന്നൂ...

ഓര്‍മ്മകള്‍ചെറുപ്പകാലങ്ങളി
ലേയ്ക്ക് കുതിച്ചു,പുറകിലോട്ടു
കുതിക്കാനാണ്, ഇപ്പോള്‍
എന്റെ മനസ്സിന്.താല്പര്യം...
ഞാന്‍ ചെറുപ്പത്തില്‍
ഇങ്ങനെയായിരുന്നില്ല
ആളുകളെയെന്നല്ല,ഒരു
ഈച്ചയെ പ്പോലും നോക്കാന്‍
നിന്നില്ല,കാരണം അതിനുള്ള
സമയം ഇല്ലായിരുന്നൂ,
പുസ്തകം,പരീക്ഷ, ക്ലാസ്സ്,....
ഇതിനിടയില്‍ ഞാന്‍
പലതും മറന്നൂ..
കൂട്ടുകാരെ,മറന്നു,
എന്തിന്,ഒന്നു
പ്രേമിക്കാന്‍ കൂടി?
പച്ചസാരിയ്ക്ക്,നീലബ്ലൌസിട്ട്,
വാരിവലിച്ച്, സാരിചുറ്റി
ഞാന്‍ ദിവസവും ഓടി...
നല്ല ജോലി കിട്ടി.
സന്തോഷിച്ചപ്പോള്‍,
നഷ്ടങ്ങളുടെ കണക്കു
എന്നെ,കരയിപ്പിച്ചു..

അമ്മയുടെ ഉപദേശം
ഞാന്‍ അനുസരിച്ചു,
നാട്ടിലും.വീട്ടിലും.നല്ലതായീ..
പക്ഷേ? പഴയകാര്യങ്ങള്‍
ഓര്‍ക്കുമ്പോള്‍.ഒരു രസം..
അമ്മ പറഞ്ഞതില്‍,ഞാന്‍
അനുസരിക്കാത്ത ഒരേ
ഒരു കാര്യം, ഇത് മാത്രം..,
ആളുകളേ നോക്കി വേണം
ജീവിക്കാന്‍...,ആഒന്നു
കൂടി ബാക്കി വേണ്ട......
മനസ്സ്,മന്ത്രിച്ചു,
ശരീരം അനുസരിച്ചു..
ഞാന്‍ കണ്ണാടി തുടച്ചു,
കണ്ണില്‍ വച്ചു.ഫയല്‍
അടച്ചു വയ്ച്ചു.
ഇന്നത്തെ ജോലി ഇനി
നാളെ,
ജീവിക്കാനും.മറന്നു,
ആളുകളെ നോക്കാനും,
മറന്നൂ..ഒന്നിനും സമയം
കിട്ടിയില്ല...
ഇനിയെങ്കിലും....
ഹാഫ് ഡോറിനുള്ളില്‍
മറഞ്ഞിരുന്ന് ഞാന്‍
ഇടനാഴിയില്‍ കൂടി
പോകുന്നവരെ ഒന്നൊന്നായ്
ശ്രദ്ധയോടെ,നോക്കിയിരുന്നൂ...


Wednesday, July 9, 2008

ഓഫീസര്‍

ആളുകളെ നോക്കിവേണം
ജീവിക്കാനെന്ന്, അമ്മ പറയും.
അവരെനോക്കി ജീവിക്കാന്‍
ഞാനെന്നും ശ്രമിച്ചിരുന്നു.
പക്ഷേ?ആരെയെന്നു
മാത്രം അറിയില്ലാ.

ഒരുപാടുപേരെ ഞാന്‍ ദിവസേന
കാണാറുണ്ട്. എന്റെഓഫീസില്‍.
രാവിലെമുതല്‍ വൈകിട്ടുവരെ.
എന്റെ,റൂമിലുമെത്രയോപേര്‍
വന്ന്പോകാറുണ്ട്, പക്ഷേ?

ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന
ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്ന
തോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചു
ശബ്ദം കേള്‍ക്കാതെ കടന്നുവരുന്ന
പ്യൂണ്‍ സുദര്‍ശനന്‍ മുതല്‍
അഞ്ചുമണിവരെ എത്രയോപേര്‍..

ഞാന്‍ ഇവരെയെല്ലാം എന്റെ
പട്ടികയില്‍ ചേര്‍ത്തു.
പക്ഷേ?ഇതില്‍ ആരെ?
കുറച്ചുസമയം ജോലിയും,
കൂടുതല്‍കുശലവുമായ്
നടക്കുന്ന സൂസിയായാലോ?
എന്തായാലും സൂപ്രണ്ട്
സൂസിയെ നോക്കാം,

നല്ല ചന്തം,നല്ലവേഷം,അതിനൊത്ത
ആഭരണം. സൂസി അടിവച്ചടിവച്ച്
നടക്കുന്നതുതന്നെ, ഒരു ആനച്ചന്തം..
ചെരുപ്പിന്റെ ശബ്ദം, അകലെ വച്ചേ
ആളുകള്‍ക്കറിയാം. ആരാധകരെ
നോക്കി പുഞ്ചിരിയുമായ് കടന്നു
വരുന്നസൂസി..കേമിയാണെന്ന ഭാവം..
പക്ഷേ?അത്രയും വേണ്ടാ..ഉത്തരവും
മനസ്സില്‍ തന്നെ ഉണ്ടായീ..ഇത്രയും
നാളത്തെ സല്‍പ്പേരു കളയേണ്ടാ..

റ്റൈപ്പിസ്റ്റ്,ലീലയായാലോ?
മനസ്സ്,പൂര്‍ണ്ണമായും യോജിച്ചു
പാവം ലീല. മര്യാദക്കാരി.
ആരോടും ഒന്നിനുമില്ല.വരും
ജോലിചെയ്യും പോകും.പത്തു
മണിക്ക് ഹാജര്‍. പക്ഷേ?
ഉത്തരം കിട്ടുന്നതിനു മുന്‍പ്തന്നെ,
ഞാന്‍ എന്റെ മുന്‍പിലിരുന്ന
ഫയലുകളെല്ലാം മാറ്റിവച്ചു.
എന്തു ചെയ്യുമ്പോഴും ശ്രദ്ധ
വേണമെന്ന് അമ്മ പറഞ്ഞതു
വീണ്ടും ഓര്‍മ്മിച്ചു...

ഹാഫ് ഡോറിന്റെ വിടവില്‍ക്കൂടി
ഞാന്‍ ആകാംക്ഷയോടെ,
നോക്കിയിരുന്നൂ...
തുടരും

പ്രായം

ചെറിയ കാര്യങ്ങളില്‍പോലുംഞാന്‍
പെട്ടെന്നുഭയപ്പെടുന്നൂ.പറഞ്ഞാല്‍നിങ്ങള്‍
ചിരിക്കും.ഇന്നലെ അപ്രതീക്ഷിതമായ്ഞാന്‍
എന്റെപുരികത്തിലൊരുരോമം
നരച്ചിരിക്കുന്നതു കണ്ടു.ഭംഗിയുള്ളതെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന എന്റെപുരികം
എന്നെആദ്യമായ് വഞ്ചിച്ചതില്‍ ഞാനസ്വസ്ഥയായി.
എന്റെ സൌന്ദര്യമെല്ലാം ഒരുനിമിഷത്തില്‍
ചോര്‍ന്ന് പോയതുപോലെ..ശരീരം
ചുട്ടുപൊള്ളുന്നതുപോലെ.
ഇനിയെയെന്ത്?ഞാന്‍ നോക്കിനിന്നൂ.
ഈതണുത്ത വെളുപ്പാന്‍ കാലത്തുഞാന്‍
നല്ലതുപോലെ വിയര്‍ത്തു.എന്റെ
നെഞ്ചിടിച്ചു.ഞാന്‍ കണ്ണാടിവച്ചു
നല്ലപോലെ വീണ്ടും,വീണ്ടും നോക്കീ..
ശരിയാണ്. നൂറു കുട്ടികളുടെ
മുന്‍പില്‍കോളേജില്‍നില്‍ക്കുമ്പോള്‍
പോലുംഞാനിത്ര അസ്വസ്ഥയായിട്ടില്ല.
എന്നിട്ട്,ഈവെറും രോമകൂപങ്ങളെ
പേടിക്കുന്നതില്‍,എനിക്കു എന്നോടു
തന്നെ വെറുപ്പു തോന്നി.
ഡ്രസ്സിംഗ് റൂമില്‍നിന്നിട്ടു കുറച്ചധികം
സമയമായീ. ഇനി എന്തൊക്കെയോ
ചെയ്യാനുണ്ട്.മേയ്ക്കപ്പ് തുടങ്ങി
യതെയുള്ളൂ.ആകെ ഒന്നിനും
വയ്യാത്തതുപോലെ ഞാന്‍
തളര്‍ന്നൂ.എന്റെജീവിതം തുലഞ്ഞു.
നാളെമുതല്‍ ഞാന്‍
വയസ്സിയായിത്തുടങ്ങും.
ഞാന്‍ പെട്ടെന്ന് ബെഡ് റൂമില്‍ച്ചെന്നു.
ബാലേട്ടന്‍ സുഖമായി ഉറങ്ങുന്നൂ.
കുലുക്കി വിളിച്ചാലോ?ഒന്നാഞ്ഞു.
ബുദ്ധി ഉപദേശിച്ചു.വേണ്ട..
ബാലേട്ടന്‍ അറിയേണ്ടാ.
കാരണം ഭാര്യയുടെ സൌന്ദര്യം
നശിച്ചുതുടങ്ങിയത് അറിഞ്ഞാല്‍?
എനിക്ക്ഓര്‍ക്കാന്‍ തന്നെപേടിതോന്നി.
ഇന്നലെ ഇന്ദുറ്റീച്ചര്‍,അവരുടെ
ഭര്‍ത്താവിന്റെ കാര്യം
പറഞ്ഞതു,ഇപ്പോഴും ചെവിയില്‍
മുഴങ്ങുന്നതുപോലെ..
ഈ ആണ്‍ വര്‍ഗ്ഗം പെണ്ണുങ്ങളുടെ
സൌന്ദര്യം പോയാല്‍
പിന്നെ തിരിഞ്ഞു നോക്കില്ല പോലും.
ശരിയായിരിക്കാം
റ്റീച്ചര്‍ പറയുന്നതില്‍ കാര്യം
കാണുമായിരിക്കാം.
വല്ലവിധേനയും ഒപ്പിച്ചു ,
ബാലേട്ടന്‍ മുന്നില്‍ വന്നുനിന്നു.
വാ കൊണ്ടു വിടാം സമയമായീ.
അപ്പോള്‍?അദ്ദേഹമറിഞ്ഞില്ല.ഭാഗ്യം.
സാധാരണ ചെറിയകാര്യങ്ങള്‍
പോലും പുള്ളി കണ്ടുപിടിക്കാറുണ്ട്.
അദ്ദേഹം കാര്‍ സ്റ്റാര്‍ട്ടുചെയ്തു.
വെപ്രാളത്തില്‍ ബാഗും എടുത്ത്
ചെരിപ്പുമിട്ട് ഓടിക്കയറിയിരുന്നൂ.
കോളെജിലെത്തും വരെ അധികം
സംസാരിക്കാതിക്കാന്‍ ശ്രമിച്ചു.
കോളേജിന്റെ ഗേറ്റിനുമുന്‍പില്‍
കാര്‍ നിര്‍ത്തി ബാലേട്ടന്‍
ചിരിക്കുമ്പോള്‍,ഞാന്‍ വീണ്ടും പേടിച്ചു.
കാര്‍ തുറന്നു,വേഗം നടന്നു
തുടങ്ങിയപ്പോള്‍,പതിവില്ലാതെ
പുറകില്‍ നിന്നും ഒരു വിളി.
ഞാനൊന്നു ഞെട്ടി.
പുള്ളി കൈവീശിക്കാണിക്കുന്നു.
കൈയ്യില്‍ ചെരുപ്പ്.വീണ്ടും
താന്‍ തോറ്റതു ഓര്‍ത്തു നാണിച്ചു.
ചെരുപ്പിടാതെ വെപ്രാളത്തില്‍
ഇറങ്ങിഓടിയ തന്നെക്കണ്ട്
ബാലേട്ടന്‍ ചിരിച്ചതു കണ്ടപ്പോള്‍,
അല്പം സമാധാനം തോന്നി
.എന്തായാലും തന്റെ
പുരികം അദ്ദേഹം കണ്ടില്ലല്ലോ?
രണ്ടു തരത്തിലുള്ള രണ്ടു
ചെരുപ്പ് കൈയ്യിലെടുത്തുവച്ച്
ബാലേട്ടന്‍ പറഞ്ഞു.
എന്താ?തനിക്കെന്തുപറ്റി?
വയസ്സായിത്തുടങ്ങിയോ?മറവി?
നാണക്കേടുകൊണ്ട്,
മുഖത്തുനോക്കാതെ നടക്കുമ്പോള്‍,
ക്ലാസ്സിലെ കുട്ടികള്‍
മാത്രമായിരുന്നൂ മുന്‍പില്‍.