Monday, September 1, 2008

സ്നേഹിത.

ദേഹംദേഹിയെപ്പുല്‍കിനിന്നോ,ദേഹി
ദേഹത്തെപ്പുല്‍കിനിന്നോ? രണ്ടുമെനിയ്ക്ക്
തിരിച്ചറിയാനായില്ല.ഏതായാലുമൊന്ന്
എനിയ്ക്കുറപ്പ് ;രണ്ടുംഒന്നുചേര്‍ന്നു.

വലിയവിചാരങ്ങളുംതത്വചിന്തകളും
എനിയ്ക്കറിയില്ല.സാമാന്യ വിദ്യാഭ്യാസം
മാത്രം കൈമുതലായുള്ള പാവം ഒരു
സ്ത്രീരോദനം. രോദനം കട്ടികൂടി
പീഡനമാകാതിരിക്കാന്‍ ഞാന്‍
അവിടെ വച്ചുതന്നെ ഫുള്‍ സ്റ്റോപ്പിടുന്നു.

എന്നുമെന്റെ സഹപ്രവര്‍ത്തകര്‍ പറയും
“ടീച്ചറിനറിയാം എവിടെ തുടങ്ങണമെന്നും,
എവിടെ നിര്‍ത്തണമെന്നും”

ഓര്‍ക്കുമ്പോള്‍ ചിരിയാണു വരിക.ഇത്
ആര്‍ക്കാണറിയാത്തത്?
തുടക്കവും ഒടുക്കവും(എന്റെ പക്ഷം
അവരവരുടെ പ്രവര്‍ത്തികളെ ആശ്രയിച്ചു
തന്നെയാണു സംഭവിക്കുക)

ഞാന്‍ ഓരോനല്ല,ബന്ധങ്ങളിലും തുടക്കം
കുറിക്കു മ്പോളോര്‍ക്കാറില്ല അതെവിടെ
അവസാനിപ്പി ക്കേണ്ടിവരുമെന്ന്.
ബന്ധങ്ങള്‍ തുടര്‍ന്നു കൊണ്ടേയി
രിക്കുന്നൂ.ഒഴുക്കായീ,തേജസ്വിനി
യായ നദീ പ്രവാഹമായീ..

അവസാനമെന്റെ പണത്തിന്റെ ഭാരം
കുറയു കയും സ്നേഹത്തിന്റെ ഭാരം
കൂടുകയും ചെയ്യു മ്പോള്‍,സ്നേഹിതര്‍
എന്നെ പരിഹസിക്കാന്‍ ആരംഭിക്കുന്ന
തോടെ ഞാന്‍ എന്റെ സ്നേഹിതരോടു
വിടപറയുന്നൂ.

ആബന്ധങ്ങളെന്നെ ചൂഷണംചെയ്യുന്ന
തായി ഞാന്‍ ഉള്ളിലെങ്കിലും മനസ്സി
ലാക്കുന്നതായി അവരുംമനസ്സിലാക്കു
ന്നു.അങ്ങനെ അവിടെയും
ഞാന്‍ ജയിക്കുന്നു!

അങ്ങനെ പരപോഷണം എന്നെ
പരദൂഷണത്തിലെത്തിക്കാതെ
രക്ഷപ്പെടുത്തുന്നൂ.ഇനി വേണ്ടയെന്നു
മനസ്സിലാക്കുന്ന ഞാന്‍ തകര്‍ന്ന
ബന്ധത്തിനുപുറകേ നെട്ടോട്ടമോടു
ന്നില്ല പകരംവെറുതേനോക്കി
യിരിക്കുന്നൂ.

വഴിയില്‍ക്കണ്ട വലിയ പാറക്കല്ലെ
ടുത്ത്തിരിച്ചുംമറിച്ചും നോക്കുന്നു,
“അതു ഉരുളന്‍ കല്ലാണെങ്കില്‍ഒരിക്കലും
ഉറച്ചിരിക്കില്ലയെന്നു മനസ്സിലാക്കി
ക്കൊണ്ടു തന്നെഞാന്‍ഉറപ്പിച്ചു
വയ്ക്കുന്നു.“

ഇനിയും ഒരുകാലം ആവഴിയേ,
നടക്കേണ്ടി വന്നാലോ?അന്നു
“ആഫുള്‍സ്റ്റോപ്“മാറ്റി.. വീണ്ടും
എഴുത്തു തുടങ്ങാമല്ലോ,അല്ലേ?
പുതിയവരികളെഴുതുന്നതിനേ
ക്കാളും എളുപ്പമല്ലേ?പഴയ
വരികള്‍ തന്നെ തുടരുന്നത്.

ഇവിടെയാണെന്റെ പ്രിയ
സുഹൃത്തുക്കള്‍ ഉരുവിട്ട
പ്രയോഗം എന്നെ അലട്ടുന്നത്.
എവിടെ തുടങ്ങണം,
എവിടെ നിര്‍ത്തണം?


ശ്രീദേവിനായര്‍.

6 comments:

mayilppeeli said...

ദേവിയേച്ചീ,

വളരെ നന്നായിട്ടുണ്ട്‌..ദേഹി ദേഹത്തിലലിഞ്ഞാലും ദേഹം ദേഹിയിലലിഞ്ഞാലും, രണ്‌ടുമൊന്നായാല്‍ മതിയല്ലോ..എന്നേ തുടങ്ങിയതൊന്നും പാതിവഴിയ്‌ലുപേക്ഷിക്കേണ്‌ടാ.. വേണ്‌ടുന്നതെടുത്തിട്ട്‌ വേണ്‌ടാത്തതിനെ ദൂരെക്കളയുക, അപ്പോള്‍ ഒരു പുതിയ തുടക്കത്തിന്റെ ആവശ്യമുണ്‌ടാവില്ല..ഇനിയും ഒരുപാടൊരുപാട്‌ എഴുതുക..സ്നേഹത്തോടെ മയില്‍പ്പീലി

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,

സ്നേഹത്തിനെന്നും
നന്ദി.

സ്വന്തം,
ചേച്ചി.

ഫസല്‍ ബിനാലി.. said...

വളരെ നന്നായിട്ടുണ്ട്‌

ആശംസകള്‍

SreeDeviNair.ശ്രീരാഗം said...

ഫസല്‍,
നന്ദി.

siva // ശിവ said...

ഇതൊക്കെ എന്റെയും വ്യാകുലതകളാ....

എത്ര സുന്ദരമായി അതിനെ വരികള്‍ ആക്കിയിരിക്കുന്നു....

ഇതൊന്നും ആരും ഒരുനാളും മനസ്സിലാക്കില്ല....

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി.