Sunday, July 13, 2008

തുടര്‍ച്ച

മറക്കാന്‍ ശ്രമിച്ചതു പലതുമെന്നെ
വേട്ട യാടുന്നുവോയെന്നചിന്ത,
സമാധിഅവസ്ഥ യില്‍പ്പോലു
മെന്നെഅലോസരപ്പെടുത്തുന്നു.
ഞാന്‍ ഒരിക്കലും എന്റെസ്മ്രിതി
പഥത്തില്‍ കടന്നു വരാന്‍
അനുവദിക്കാത്തപലതും നഷ്ട
ബോധ മുണ്ടാക്കുന്നുയെന്നയറി
വെന്നെയേതോ മാസ്മരലോക
ത്തിലെ പടവുകളില്‍ കയറ്റി
യിറക്കുന്നൂ...

കരകാണാക്കടലായ മനസ്സില്‍ഞാനെന്നും
കണ്ടുകാണാതിരിക്കുന്നയെന്റെമോഹങ്ങ
ളെകാണാതെനടിക്കുമ്പോഴുമവയെന്നില്‍
ആഴ്ന്നിറങ്ങികാഴ്ചയാകുന്നകൌതുകം
ഞാന്‍ അറിയാതെയറിഞ്ഞുനില്‍ക്കുന്നൂ..

നീയാരാണ്,ഏതുസമയത്താണെന്നിലേക്ക്
ഒഴുകിയെത്തിയത്?ഒഴുകിയെന്നത്ശരിയാ
വില്ലെന്നെനിക്കറിയാം,കാരണംഞാന്‍
കടലായിരുന്നെങ്കില്‍,നീനദിയായിയെന്നി
ലേക്കിറങ്ങിവന്നേനേ..പക്ഷേ?ഞാന്‍
അഗാധതയെയൊളിപ്പിക്കാന്‍ കഴിവുള്ള
കടലല്ലാ..ഞാന്‍ എന്നെത്തന്നെയൊളിപ്പി
ക്കാന്‍ശ്രമിക്കുന്നമിഥ്യാബോധത്തിന്റെ
കൂരിരുട്ടായ വെറും മരുഭൂമിമാത്രമാണ്..

എന്നിലൊരുനീരുറവയുണ്ടാകില്ലയെന്ന
അറിവെന്നിലെ വികാരങ്ങളെവേരോടെ
തന്നെചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളില്‍
തളിരിടാന്‍ അനുവദിക്കാതെകുഴിച്ചുമൂടി
യതു നീഒരിക്കലും അറിഞ്ഞുകാണില്ലല്ലോ?

നീഒരുകുളിര്‍ജലസ്രോതസ്സായിയെന്നിലെത്തു
മെന്നപ്രതീക്ഷസ്വപ്നത്തിലെങ്കിലുംഞാന്‍
അറിഞ്ഞിരുന്നെങ്കില്‍ നിനക്കു വേണ്ടി
മരുഭൂമിയില്‍,ആഞ്ഞടിക്കുന്ന താപക്കാ
റ്റേറ്റ്,തളരാതെ മുള്‍ച്ചെടിത്തുമ്പിലെ
ഒരുപൂവായിഞാന്‍ തപസ്സ് ചെയ്തേനേ..

തുടരും

10 comments:

Unknown said...

:)

SreeDeviNair.ശ്രീരാഗം said...

നിഷാദ്,
നന്ദി...



ചേച്ചി

Unknown said...

നന്നായിട്ടുണ്ട് ചേച്ചി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ കവിത ഇഷ്ടാമായി

SreeDeviNair.ശ്രീരാഗം said...

അനൂപ്,
നന്ദി..




ചേച്ചി.

SreeDeviNair.ശ്രീരാഗം said...

പ്രിയാ,
പ്രിയയെന്നെ മറക്കാതി
രുന്നതിന് നന്ദി..
ഞാന്‍ ഇനി കുറച്ചു
നാള്‍ ബ്ലോഗില്‍ കാണില്ല..


സ്നേഹത്തോടെ,
ചേച്ചി..


വീണ്ടും കാണാം....

OAB/ഒഎബി said...

എല്ലാ വരികളും നന്നായി
അവസാനത്തെ ആറ് വരികള്‍ വളരെ,
വളരെ ഇഷ്ടമായതില്‍ വീണ്ടും വീണ്ടും വായിച്ചു.

പ്രിയത്തില്‍ ഒഎബി.

SreeDeviNair.ശ്രീരാഗം said...

oab,
വളരെ സന്തോഷമായീ..
നന്ദി..
വീണ്ടും കാണാം..



സ്നേഹത്തോടെ,
ശ്രീദേവി.

Sapna Anu B.George said...

ചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളില്‍
തളിരിടാന്‍ അനുവദിക്കാതെകുഴിച്ചുമൂടി
യതു നീഒരിക്കലും അറിഞ്ഞുകാണില്ലല്ലോ?..........
ഈ വരികള്‍ വളരെ ഇഷ്ടമായി...കേട്ടോ

SreeDeviNair.ശ്രീരാഗം said...

സ്വപ്നാ,
കണ്ടപ്പോള്‍ വൈകി
പ്പോയി.
നന്ദി..

സസ്നേഹം,
ശ്രീദേവി.