Saturday, July 12, 2008

അറിവ്

അനന്തതയിലേയ്ക്ക് നോക്കിയിരിക്കാ
നാവില്ലയെന്റെഅജ്ഞതയിലെ വികാ
രങ്ങള്‍ക്ക്.അവ അറിവിന്റെപാലാഴി
യായിത്തീരാന്‍,ഞാന്‍ കാത്തിരിക്കുന്ന
ത് മൌഢ്യമായയെന്റെസങ്കല്പങ്ങളില്‍
മാത്രമാണുതാനും...

ഞാനെന്നും ഉറക്കമുണര്‍ന്നു നോക്കുന്നത്
മുറ്റത്തെപൂച്ചെടികളെമാത്രമല്ല,ആകാശത്തു
നിരന്നു നില്‍ക്കുന്ന സുന്ദരമായ നീല
മേഘങ്ങളേയുംകൂടിയാണെന്നചിന്തതന്നെ
എന്റെ സിരകളില്‍ കുളിര്‍മ്മയേകുന്ന
ഒരുകാലം,എന്നിലുണര്‍ത്തിയിരുന്നൂ...

കണ്ണാടിമാളികയ്ക്കുള്ളിലെ കാഷായ
വസ്ത്രധാരിയായഞാന്‍,ഈകൊടും
തപസ്സ്യക്കൊടുവില്‍കണ്ടുമുട്ടുന്നതു
കേവലംനൈമിഷിക സുഖത്തിന്റെ
കപടതനിറഞ്ഞഈലോകത്തുള്ളവ
തന്നെയാണെന്ന അറിവെന്നെയെന്നും
വേട്ടയാടുന്നൂ.....

തുടരും....

3 comments:

കുഞ്ഞന്‍ said...

കവിയത്രി..

ഞാനൊരു കല്ലെടുത്ത് വീക്കിയാല്‍ ടപ്പേ ടപ്പോ..ഠിം..ചക് ചിക്..എന്നൊക്കെ ശബ്ദമുണ്ടാക്കി ആ മാളിക വീഴും..പിന്നെ എവിടെ ഒളിക്കും..? അതുകോണ്ട് വേഗം തപസ്സ് അവസാനിപ്പിച്ചൊ..

SreeDeviNair.ശ്രീരാഗം said...

കുഞ്ഞന്‍,
സ്വഭാവം ഇപ്പോഴും
മാറിയിട്ടില്ലേ?
തിരുവനന്തപുരത്തുകാര്‍
നിത്യവും കാണുന്നത്,
ഇതൊക്കെത്തന്നെയാണ്

നന്ദി...
ചേച്ചി..

SreeDeviNair.ശ്രീരാഗം said...

K .P.Sukumaran,
സര്‍,
വന്നതില്‍ വളരെ
സന്തോഷം..


സ്നേഹത്തോടെ,
ശ്രീദേവിനായര്‍..