Wednesday, July 9, 2008

ഓഫീസര്‍

ആളുകളെ നോക്കിവേണം
ജീവിക്കാനെന്ന്, അമ്മ പറയും.
അവരെനോക്കി ജീവിക്കാന്‍
ഞാനെന്നും ശ്രമിച്ചിരുന്നു.
പക്ഷേ?ആരെയെന്നു
മാത്രം അറിയില്ലാ.

ഒരുപാടുപേരെ ഞാന്‍ ദിവസേന
കാണാറുണ്ട്. എന്റെഓഫീസില്‍.
രാവിലെമുതല്‍ വൈകിട്ടുവരെ.
എന്റെ,റൂമിലുമെത്രയോപേര്‍
വന്ന്പോകാറുണ്ട്, പക്ഷേ?

ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന
ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്ന
തോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചു
ശബ്ദം കേള്‍ക്കാതെ കടന്നുവരുന്ന
പ്യൂണ്‍ സുദര്‍ശനന്‍ മുതല്‍
അഞ്ചുമണിവരെ എത്രയോപേര്‍..

ഞാന്‍ ഇവരെയെല്ലാം എന്റെ
പട്ടികയില്‍ ചേര്‍ത്തു.
പക്ഷേ?ഇതില്‍ ആരെ?
കുറച്ചുസമയം ജോലിയും,
കൂടുതല്‍കുശലവുമായ്
നടക്കുന്ന സൂസിയായാലോ?
എന്തായാലും സൂപ്രണ്ട്
സൂസിയെ നോക്കാം,

നല്ല ചന്തം,നല്ലവേഷം,അതിനൊത്ത
ആഭരണം. സൂസി അടിവച്ചടിവച്ച്
നടക്കുന്നതുതന്നെ, ഒരു ആനച്ചന്തം..
ചെരുപ്പിന്റെ ശബ്ദം, അകലെ വച്ചേ
ആളുകള്‍ക്കറിയാം. ആരാധകരെ
നോക്കി പുഞ്ചിരിയുമായ് കടന്നു
വരുന്നസൂസി..കേമിയാണെന്ന ഭാവം..
പക്ഷേ?അത്രയും വേണ്ടാ..ഉത്തരവും
മനസ്സില്‍ തന്നെ ഉണ്ടായീ..ഇത്രയും
നാളത്തെ സല്‍പ്പേരു കളയേണ്ടാ..

റ്റൈപ്പിസ്റ്റ്,ലീലയായാലോ?
മനസ്സ്,പൂര്‍ണ്ണമായും യോജിച്ചു
പാവം ലീല. മര്യാദക്കാരി.
ആരോടും ഒന്നിനുമില്ല.വരും
ജോലിചെയ്യും പോകും.പത്തു
മണിക്ക് ഹാജര്‍. പക്ഷേ?
ഉത്തരം കിട്ടുന്നതിനു മുന്‍പ്തന്നെ,
ഞാന്‍ എന്റെ മുന്‍പിലിരുന്ന
ഫയലുകളെല്ലാം മാറ്റിവച്ചു.
എന്തു ചെയ്യുമ്പോഴും ശ്രദ്ധ
വേണമെന്ന് അമ്മ പറഞ്ഞതു
വീണ്ടും ഓര്‍മ്മിച്ചു...

ഹാഫ് ഡോറിന്റെ വിടവില്‍ക്കൂടി
ഞാന്‍ ആകാംക്ഷയോടെ,
നോക്കിയിരുന്നൂ...
തുടരും

12 comments:

CHANTHU said...

വരികളില്‍ വല്ലാത്ത മാറ്റമുണ്ടല്ലൊ, ചേച്ചി. നന്നായി ട്ടോ.

SreeDeviNair.ശ്രീരാഗം said...

chanthu,
എന്നും കവിത എഴുതുമ്പോള്‍,
ഇനി കുറെ,
അനുഭവങ്ങള്‍ കൂടിയെഴുതാമെന്ന്,
തോന്നി.

സ്നേഹത്തോടെ,
ചേച്ചിയമ്മ

ജിജ സുബ്രഹ്മണ്യൻ said...

നന്നായി ചേച്ചീ,.. വരികളില്‍ അനുഭവങ്ങള്‍ വരുമ്പോള്‍ അതിന് അറിയാതെ തന്നെ ഒരു ചന്തം ഉണ്ടാകും..മുന്‍പ് എഴുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ നന്നായി

ഈ വേഡ് വെരി വേണ്ട ചേച്ചീ

siva // ശിവ said...

അവസാനവരികളായ് എഴുതിയിരിക്കുന്നില്ലേ (ഹാഫ് ഡോറിന്റെ വിടവില്‍ക്കൂടി ഞാന്‍ ആകാംക്ഷയോടെ,നോക്കിയിരുന്നൂ...) അതെ ആ പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്....

അതു തന്നെയായിരിക്കണം അമ്മയും പറയുന്നത്...

സസ്നേഹം,

ശിവ.

SreeDeviNair.ശ്രീരാഗം said...

കാന്താരിക്കുട്ടി,
നിങ്ങളുടെയെല്ലാം സ്നേഹം,
കാണുമ്പോള്‍,
ബ്ലോഗില്‍ നിന്നും പോകുന്നതില്‍,
കുറച്ചുനാളത്തേയ്ക്കാണെങ്കില്‍
പോലും,വല്ലാത്ത വിഷമം
തോന്നുന്നു.

ഞാന്‍ വീണ്ടും വരും
എല്ലാപേരേയും കാണാന്‍....

സ്വന്തം,
ചേച്ചി...

SreeDeviNair.ശ്രീരാഗം said...

ശിവ,
ജീവിതം തന്നെ ആകാംക്ഷകളുടെ,
ഒരു നാടകം അല്ലേ?
പ്രതീക്ഷകള്‍ നമ്മെ ജീവിക്കാന്‍
പ്രേരിപ്പിക്കുന്നൂ..


സ്നേഹത്തോടെ,
ചേച്ചി.

ഗോപക്‌ യു ആര്‍ said...

go on....

Unknown said...

നമ്മള്‍ ആരെ കണ്ടും പഠിക്കണ്ട
നമ്മള്‍ നമ്മളായി തന്നെ ജീവിക്കുക
അതല്ലെ ശരി

Unknown said...

adutha bhagathinaayi kaathirikkunnu

SreeDeviNair.ശ്രീരാഗം said...

ഗോപക്,
നന്ദി..

SreeDeviNair.ശ്രീരാഗം said...

അനൂപ്,
വെറുതെ ഒന്ന്,
എഴുതിയതാണ്.
നന്ദി

SreeDeviNair.ശ്രീരാഗം said...

സാദിഖ്,
ബാക്കി ഇതാ ഇന്ന്
എഴുതീ..
ശരിയായോയെന്നറിയില്ലാ..

നന്ദി..