Thursday, July 10, 2008

രണ്ടാംഭാഗം

അപ്പുറത്തെ കാബിനിലെ അപ്പുക്കുട്ടന്‍
സാര്‍. സ്റ്റെനൊ,യെ നോക്കുന്നതു
പോലെയല്ല ഞാന്‍ ലീലയെ നോക്കി
യിരുന്നത്. ഞാന്‍ നേരത്തെതന്നെ
പറഞ്ഞില്ലേ? ഞാന്‍ വളരെനീറ്റായി
മാത്രമേ എല്ലാ പേരോടും ഇട
പെടാറുള്ളൂ.

അതാ ലീല വരുന്നൂ.പത്തു മണികഴി
ഞ്ഞതിലുള്ള പേടി മുഖത്തുകാണാം.
വിയര്‍ത്തു കുളിച്ചു ഓടിയാണു
വരവ്. ഇതുവരെയും ജീവിതത്തില്‍
ആരും ലീലയെ നോക്കിയിരുന്നുകാണില്ല.
അങ്ങനെ ഒരു പ്രതീക്ഷലീലയ്ക്കും
കാണില്ല.തരക്കേടില്ലാത്ത രൂപം.,പക്ഷേ?
എന്തെങ്കിലും ആകട്ടെ,എന്റെ പ്രശ്നം.
ഇപ്പോളതൊന്നുമല്ലല്ലോ?അല്ലെ?

സൌന്ദര്യം,അതു പോയ്
ത്തുലയട്ടെ, ഞാനും സുന്ദരി
യല്ലെ?എനിക്ക് ഇപ്പോള്‍
വേണ്ടതു അതൊന്നുമല്ലല്ലോ?
നോക്കാം, ലീല എത്തിക്കഴിഞ്ഞു.....

നൂറു രൂപയില്‍ കുറവു വിലയുള്ള
സാരി.പാവം,വിലകുറഞ്ഞ ബാഗ്.
കഷ്ടം...,അതു തുറന്ന്,ചോറ്റു പാത്രം
ഷെല്‍ഫില്‍ വയ്ക്കുന്നൂ..വിയര്‍പ്പു
തുടയ്ക്കാന്‍ പുറത്തെടുത്ത കര്‍ച്ചീഫ്
കണ്ട് ഞാനൊന്നു പകച്ചു..

ലീല കുട്ടികളുടെ പഴയ സോക്സ്,
കൊണ്ടു പോലും ഇങ്ങനെയു
മൊരു ഉപയോഗം നടത്തുന്നത്
ഞാന്‍ ഇന്നാണ്ആദ്യമായി
അറിഞ്ഞത്.കൊള്ളാം...

എനിക്കു കരച്ചില്‍ വന്നു.ക്ഷീണിച്ചു
കസേരയില്‍ ഇരുന്ന്.തലമേശമേല്‍
ചാരി ലീല കുറേസമയമിരുന്നൂ..
ഞാനും ലീലയെ നോക്കി ഇരുന്നൂ....

അതാ ലീല എണീറ്റു,അപ്പുറത്തെ
സരള സൂപ്രണ്ടിന്റെ മേശയ്ക്കടു
ക്കലോട്ട് നടന്നു തുടങ്ങീ..
ഇനി ലീലയ്ക്ക്.വിശ്രമമില്ലാ...

ലീലയുടെ വള്ളിച്ചെരുപ്പിന്റെ,
ശബ്ദം വരാന്തയില്‍ കേട്ടു
കൊണ്ടേ യിരുന്നൂ..ആശബ്ദത്തില്‍
ഞാന്‍ ഉണര്‍ന്നു,അയ്യോ..വേണ്ടാ..
എനിക്ക് ഒരിക്കലും അങ്ങനെ
ആകേണ്ടാ...

ഞാന്‍ ഫയല്‍ തുറന്നു, നോക്കാം?
സമയം ഇഷ്ടം പോലുണ്ട്,പക്ഷേ?
എന്റെ സംശയം ഇനിയും...
ബാക്കീ.. ഉത്തരമില്ലാത്ത
സംശയങ്ങള്‍ എന്നെ
അലട്ടി ക്കൊണ്ടേയിരുന്നൂ...

ഓര്‍മ്മകള്‍ചെറുപ്പകാലങ്ങളി
ലേയ്ക്ക് കുതിച്ചു,പുറകിലോട്ടു
കുതിക്കാനാണ്, ഇപ്പോള്‍
എന്റെ മനസ്സിന്.താല്പര്യം...
ഞാന്‍ ചെറുപ്പത്തില്‍
ഇങ്ങനെയായിരുന്നില്ല
ആളുകളെയെന്നല്ല,ഒരു
ഈച്ചയെ പ്പോലും നോക്കാന്‍
നിന്നില്ല,കാരണം അതിനുള്ള
സമയം ഇല്ലായിരുന്നൂ,
പുസ്തകം,പരീക്ഷ, ക്ലാസ്സ്,....
ഇതിനിടയില്‍ ഞാന്‍
പലതും മറന്നൂ..
കൂട്ടുകാരെ,മറന്നു,
എന്തിന്,ഒന്നു
പ്രേമിക്കാന്‍ കൂടി?
പച്ചസാരിയ്ക്ക്,നീലബ്ലൌസിട്ട്,
വാരിവലിച്ച്, സാരിചുറ്റി
ഞാന്‍ ദിവസവും ഓടി...
നല്ല ജോലി കിട്ടി.
സന്തോഷിച്ചപ്പോള്‍,
നഷ്ടങ്ങളുടെ കണക്കു
എന്നെ,കരയിപ്പിച്ചു..

അമ്മയുടെ ഉപദേശം
ഞാന്‍ അനുസരിച്ചു,
നാട്ടിലും.വീട്ടിലും.നല്ലതായീ..
പക്ഷേ? പഴയകാര്യങ്ങള്‍
ഓര്‍ക്കുമ്പോള്‍.ഒരു രസം..
അമ്മ പറഞ്ഞതില്‍,ഞാന്‍
അനുസരിക്കാത്ത ഒരേ
ഒരു കാര്യം, ഇത് മാത്രം..,
ആളുകളേ നോക്കി വേണം
ജീവിക്കാന്‍...,ആഒന്നു
കൂടി ബാക്കി വേണ്ട......
മനസ്സ്,മന്ത്രിച്ചു,
ശരീരം അനുസരിച്ചു..
ഞാന്‍ കണ്ണാടി തുടച്ചു,
കണ്ണില്‍ വച്ചു.ഫയല്‍
അടച്ചു വയ്ച്ചു.
ഇന്നത്തെ ജോലി ഇനി
നാളെ,
ജീവിക്കാനും.മറന്നു,
ആളുകളെ നോക്കാനും,
മറന്നൂ..ഒന്നിനും സമയം
കിട്ടിയില്ല...
ഇനിയെങ്കിലും....
ഹാഫ് ഡോറിനുള്ളില്‍
മറഞ്ഞിരുന്ന് ഞാന്‍
ഇടനാഴിയില്‍ കൂടി
പോകുന്നവരെ ഒന്നൊന്നായ്
ശ്രദ്ധയോടെ,നോക്കിയിരുന്നൂ...


10 comments:

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട്,ഒരു ചെയിഞ്ച്

SreeDeviNair.ശ്രീരാഗം said...

സനാതനന്‍,
ആദ്യമായിട്ടാണ് വരുന്നതല്ലേ?
വന്നതില്‍ സന്തോഷം..
നന്ദി..



ചേച്ചി..

Unknown said...

ചുറ്റുപാടും നോക്കുമ്പോഴാണ് ഞാന്‍ എന്താണെന്നെനിക്കു മനസിലാകുന്നത്..

ഈശ്വരാ ഞാന്‍ എത്ര ഭാഗ്യവാനാണ്?

SreeDeviNair.ശ്രീരാഗം said...

നിസ്,
എന്റെ എഴുത്ത് കണ്ടപ്പോള്‍,
തോന്നിയതാണോ?

വെറുതെ പറഞ്ഞതാണ്,
കേട്ടോ?

ചേച്ചി..

siva // ശിവ said...

അമ്മ പറയുന്നതാ ശരി...ആളുകളെ നോക്കി ജീവിക്കണം...അവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്...

!!!അപ്പോള്‍ ഇടനാഴിയില്‍ മറഞ്ഞിരുന്ന് വായില്‍ നോക്കലാണല്ലേ പണി!!!!

സസ്നേഹം,

ശിവ.

ഗോപക്‌ യു ആര്‍ said...

ബ്ലൊഗില്‍ "തുടരന്‍"ന്റെ കാലമാണെന്ന് തോന്നുന്നു...കുഴപ്പമില്ല തുടരട്ടെ!..

SreeDeviNair.ശ്രീരാഗം said...

ശിവ,
എന്തെങ്കിലും ആബ്ലോഗിലും,
കൂടെ യെഴുതാമെന്നു,
കരുതിയതാണ്.
ഇനി കുറച്ചുദിവസം ഞാന്‍
കാണില്ല..

ഭാഗ്യമുണ്ടെങ്കില്‍,വീണ്ടും
കാണാം..

ചേച്ചി..

SreeDeviNair.ശ്രീരാഗം said...

ഗോപക്,
അധികം തുടരാന്‍ പറ്റുമെന്ന്
തോന്നുന്നില്ല..
വീണ്ടും കാണാം.


ശ്രീദേവി.

ഗോപക്‌ യു ആര്‍ said...

nothing doing.
..u should continue...

SreeDeviNair.ശ്രീരാഗം said...

ഗോപക്,
കുറച്ചുകൂടിയെഴുതാം,




സ്നേഹത്തോടെ,
ശ്രീദേവിനായര്‍,